Saturday, 18 February 2023

ALUVA SIVARATHI (poem) HYGNES JOY PAVANA

ആലുവ ശിവരാത്രി (കവിത) ഹൈനസ് ജോയ് പാവന ആലുവശിവരാത്രി സമാഗതമായ് ഫെബ്രുവരിയിൽ ആലുവപുഴ പൂർവ്വാധികം പൂവണിഞ്ഞു ആത്മാക്കൾക്ക് വ്രതം നോറ്റ് ഉറക്കമുളച്ച് ആനന്ദാശ്രു പൊഴിച്ചവരെ കാക്കുന്നു ശിവക്ഷേത്രം! പരിശുദ്ധ കുംഭമാസത്തിലെ കൃഷ്ണപക്ഷവും പതിമൂന്നാം രാത്രിയും പതിനാലാം രാവും പതിവായ് ഉപവാസനുഷ്ടാനവും നിദ്രാഭംഗവും പണ്ടേപ്പോലെ ആചരിക്കുന്നു ഇന്നും ഭക്തജനം!! ജന്മം നൽകി തലോടിവളർത്തിയ കരങ്ങളെ ജന്മാന്തരങ്ങൾ കഴിഞ്ഞാലും മറക്കില്ലെരിക്കലും ജ്വലിച്ചുയർന്ന സ്വന്തം ചേരകളിന്നും ജാഗരൂകരായെത്തുന്നു ആ ദിവൃസ്മരണയാൽ!! മതവും ജാതിയും വിഷലിപ്തമാക്കിയ മനുഷൃമനസുകളെ, അമ്മാനമാടുന്ന തിന്മയെ മാറുന്നയുഗത്തിലെ ധീരരാംമക്കൾ മടിക്കാതെ അണിചേരുന്നു ഒരുമക്കായ്!! സർവ്വത്ര തിരക്ക് സർവ്വത്ര നാമജപങ്ങൾ സർവ്വമത പ്രാർത്ഥന അദ്വൈതാശ്രമത്തിൽ സർവ്വദാ മറന്നുല്ലസിക്കുന്ന സർവ്വജനങ്ങൾ സജീവമായ് അരങ്ങത്ത് കലാസാഹിതൃനായകരും!! -----------------------------------------------------------------------------------------HJP 18b23

No comments:

Post a Comment